
ആലപ്പുഴ: വളവനാട് കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. യാത്രക്കാർക്കും ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ബസ്സിൽ 25 ഓളം പേർ ഉണ്ടായിരുന്നു. മണ്ണഞ്ചേരി പൊലീസും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.
Content Highlights: KSRTC bus and mini lorry collide at alappuzha