സ്പീക്കറിനുള്ളിൽ ഒന്നേകാൽ കോടിയുടെ സ്വർണം; നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

സ്പീക്കറിനുള്ളിൽ 1599 ഗ്രാം സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു

dot image

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്രവിമാനതാവളത്തിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടു വന്ന ഒന്നേകാൽ കോടിയിലേറെ രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. പാലക്കാട് സ്വദേശി റഫീഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നാണ് റഫീഖ് എത്തിയത്.

'ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാന് ഇത്രക്ക് ബുദ്ധിമുട്ടോ?' ; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്ശനം

സ്പീക്കറിനുള്ളിൽ 1599 ഗ്രാം സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. കൂടാതെ നാല് പാക്കറ്റുകളിലാക്കി 683 ഗ്രാം സ്വർണവും ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതായി കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ഇയാളുടെ സംഘത്തിൽ ഇനിയും കൂടുതൽ പേരുണ്ടോയെന്നതുൾപ്പെടെയുള്ള സംശയം കസ്റ്റംസ് പ്രകടിപ്പിച്ചു. അന്വേഷണം വ്യാപിപ്പിച്ചതായും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image