സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ യുവതി പെരിയാറിൽ മുങ്ങിമരിച്ചു

മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

dot image

കൊച്ചി: സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്തിയ യുവതി പെരിയാറിൽ മുങ്ങിമരിച്ചു. ചെങ്ങന്നൂർ സ്വദേശിനി ജോമോൾ (25) ആണ് മരിച്ചത്. പെരുമ്പാവൂരിൽ പനംകുരുത്തോട്ടം ഭാഗത്തെ പെരിയാർ പുഴയിൽ കുളിക്കാനിറങ്ങുമ്പോളാണ് അപകടം.

പുഴയിൽ മുങ്ങിത്താഴ്ന്ന ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ജോമോളെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us