
കൊച്ചി: ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന ദേവാലയ തിരുനാളിനോട് അനുബന്ധിച്ച് കൊച്ചി മെട്രോ രാത്രി 11 വരെ സർവീസ് നടത്തും.മേയ് മൂന്നു മുതൽ പതിനൊന്നാം തീയതിവരെയാണ് സർവീസ് 11 മണി വരെയുണ്ടാക. ഈ ദിവസങ്ങളിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള അവസാന ട്രെയിൻ രാത്രി 11 ന് ആയിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ദേവാലയ അധികാരികളിൽ നിന്നുള്ള അഭ്യർഥന പരിഗണിച്ചാണ് തിരുനാളിനോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് നീട്ടുന്നത്.