കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക പടർത്തി മഞ്ഞപ്പിത്തം നിയന്ത്രണാതീതമാകുന്നു. രോഗബാധയുള്ള പലരുടേയും നില ഗുരുതരമാണ്. മൂന്ന് പേർ എറണാകുളത്തെ വിവിധ ആശുപത്രികളിൽ ഐസിയുവിൽ കഴിയുകയാണ്. കുടിവെള്ള വിതരണത്തിലെ അപാകതയാണ് രോഗം പടരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഒരു മാസക്കാലമായി പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തില് മഞ്ഞപ്പിത്തം ആശങ്കപ്പെടുത്തുന്ന രീതിയിൽ പടരുകയാണ്. ഇതിനിടെ മഞ്ഞപ്പിത്തം ബാധിച്ച ഒരാളുടെ ജീവൻ നഷ്ടപ്പട്ടിരുന്നു. നിരവധി പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പക്ഷേ രോഗം നിയന്ത്രണ വിധേയമാക്കാൻ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.
ചൂടിന് കുറവുണ്ടോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശംവാട്ടർ അതോറിറ്റിട്ടിയുടെ പൈപ്പ് ലൈൻ വെള്ളം ഉപയോഗിക്കുന്നവരിലാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. ചൂരത്തോടിലെ ചിറയിൽനിന്ന് എടുക്കുന്ന വെള്ളം ഫിൽറ്റർ യുണിറ്റിലൂടെ ചൂരത്തോട്ടിലെ തന്നെ വലിയ ടാങ്കിൽ എത്തും. ഇതാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത്. ടാങ്കിൽ കൃത്യമായ രീതിയിൽ ശുചീകരണം ഇല്ലാത്തതാണ് മഞ്ഞപ്പിത്തം പടരാനിടയാക്കിയതെന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത് കുമാർ പറഞ്ഞു. അതേസമയം ചികിത്സയിൽ ഉള്ളവർക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്നതിന്നാൽ സർക്കാർ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.