ടിവി ദേഹത്തേക്ക് മറിഞ്ഞുവീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം

സ്റ്റാൻഡിനൊപ്പം തന്നെ ടിവിയും കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

dot image

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം. സ്റ്റാൻഡിനൊപ്പം തന്നെ ടിവിയും കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us