ആളില്ലാത്ത വീടുകളിൽ മോഷണം; കൃത്യം നടത്തുന്നത് പുലർച്ചെ, പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളും

സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്

dot image

കൊച്ചി: കൊച്ചിയിൽ വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ പിടികൂടി. തിരുവനന്തപുരം ഭീമാപ്പള്ളി സ്വദേശി നസറുദ്ദീൻ ഷായും പ്രായപൂർത്തിയാകാത്ത കോഴിക്കോട് സ്വദേശിയുമാണ് പിടിയിലായത്. പനമ്പിള്ളി നഗറിലും മരടിലും ആളില്ലാത്ത വീടുകളിലാണ് മോഷണം നടത്തിയത്.

ഈ മാസം 17ന് പനമ്പള്ളി നഗറിലെ ആളില്ലാത്ത വീട്ടിലും ഇക്കഴിഞ്ഞ ഞായറാഴ്ച മരടിലും പൂട്ടി കിടന്ന വീട്ടിലും ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് വൻ കവർച്ചകൾ നടത്തിയ സംഘത്തെ ആണ് ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. കൊച്ചി എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്. 33 കാരനായ തിരുവനന്തപുരം ഭീമാപ്പള്ളി സ്വദേശി നാസറുദ്ദീൻ ഷായാണ് പ്രധാനി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

പനമ്പിള്ളി നഗറിൽ സ്റ്റീഫൻ ലുയിസ് എന്നയാളുടെ വീട്ടിൽ നിന്ന് കവർന്നത് ഒരു ലക്ഷം രൂപയിലേറെയാണ്. സ്റ്റീഫൻ ലൂയിസ് മകനെ കാണാൻ മുംബൈയിൽ പോയപ്പോഴാണ് മോഷണം. വീട്ടിൽ സ്ഥാപിച്ച പത്തിലേറെ സിസി ടിവി ക്യാമറകളിലും മുഖം മറച്ച പ്രതികളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. മകളെ കാണാൻ ബെംഗളൂരുവിലേക്ക് പോയ വ്യക്തിയുടെ വീട്ടിലാണ് മരടിൽ മോഷണം നടത്തിയത്. മൂന്നര ലക്ഷം രൂപയോളം വില വരുന്ന ആഭരണങ്ങൾ അടക്കം മോഷ്ടിച്ചിരുന്നു. പുലർച്ചെയാണ് രണ്ട് വീടുകളിലേയും മോഷണം നടത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us