
കൊച്ചി: സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു. എറണാകുളം ജനറല് ആശുപത്രിയിലെ സെപ്റ്റിക് മാലിന്യമാണ് റോഡിലൂടെ ഒഴുകി രോഗികള്ക്കും നാട്ടുകാര്ക്കും ദുരിതമാകുന്നത്. മാലിന്യം റോഡിലൂടെ ഒഴുകാന് തുടങ്ങി രണ്ടാഴ്ചയായിട്ടും മാലിന്യം നീക്കാന് നടപടിയായിട്ടില്ല. ഇതിനുപുറമെ ആശുപത്രി പരിസരത്ത് മാലിന്യം കെട്ടികിടക്കുകയാണ്. സംഭവത്തില് അധികൃതര്ക്ക് പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം.
പലതരത്തിലുള്ള പകര്ച്ചവ്യാധികള് വര്ധിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി പരിസരം തന്നെ രോഗങ്ങള് പടരാന് വഴിയൊരുക്കുന്നത്. രണ്ടാഴ്ച്ചയായി സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം ഒഴുകുന്നു. നിരവധി തവണ പരാതിപെട്ടിട്ടും മാലിന്യം നീക്കാന് നടപടിയായില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രതിഷേധത്തെ തുടര്ന്ന് രണ്ട് ജീവനക്കാര് എത്തി മാലിന്യം നീക്കാന് ശ്രമം നടത്തുന്നുണ്ട്.
പനിച്ചൂടില് കേരളം; ഇന്നലെ മരിച്ചത് ആറു പേര്പ്രസവവാര്ഡ്, ജനറല് വാര്ഡ് എന്നീ പരിസരങ്ങളിലാണ് മാലിന്യം ഒഴുകുന്നത്. ശുചിമുറിയില് നിന്നുള്ള മാലിന്യമാണെന്ന് അറിയാതെയാണ് ഈ വഴി ആളുകള് പോകുന്നത്. മാലിന്യങ്ങളെല്ലാം സമീപത്തു കൂട്ടിയിടുന്നുണ്ടെന്നും നാട്ടുകാര്ക്ക് പരാതിയുണ്ട്. പനി വ്യാപകമായി പടരുന്ന സാഹചര്യത്തില് ദിവസവും നിരവധി പേരാണ് ഇപ്പോള് ആശുപത്രിയില് ചികിത്സ തേടിയെത്തുന്നത്. ഇതിനിടയിലാണ് ആശുപത്രി അധികൃതരുടെ നിസ്സംഗത.
എറണാകുളം ജില്ലയില് ഡെങ്കി പനി കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് തന്നെ എറ്റവും കൂടുതല് പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ്. ഈ സാഹചര്യത്തിലാണ് എറണാകളും ജനറല് ആശുപത്രിയില് ഈ ദുസ്സവസ്ഥ.