മൂവാറ്റുപുഴയിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിൽ വെടിവെപ്പ്; ഒരാൾക്ക് ഗുരുതര പരിക്ക്

ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ

dot image

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ കടാതിയിൽ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. മംഗലത്ത് വീട്ടിൽ കിഷോറും, നവീനും തമ്മിലുള്ള തർക്കത്തെത്തുടർന്ന് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെക്കുകയായിരുന്നു. വയറിനു വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. നവീന്റെയും കിഷോറിന്റെയും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. കിഷോറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

തഹസിൽദാറിൻ്റെ പക്കൽ കണക്കിലില്ലാത്ത പണം; വിജിലൻസ് പരിശോധനയില് കുടുങ്ങി, പിടിച്ചെടുത്തത് 49,000 രൂപ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us