ഏലൂർ നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ഇത്തവണയും വമ്പൻ ബോണസ്; കുറഞ്ഞ ബോണസ് 25,000

ഏലൂർ നഗരസഭയിൽ 32 പേരാണ് ഹരിത കർമ സേനയിലുളളത്.

dot image

ഏലൂർ: ഏലൂർ നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ഇത്തവണയും വമ്പൻ ബോണസ്. കുറഞ്ഞ ബോണസ് 25,000 രൂപയും കൂടിയ തുക 33,200 രൂപയുമാണ്. വേതനത്തിൽ നിന്നും മാറ്റി വെച്ച തുകയാണ് ബോണസായി നൽകുക. ഏലൂർ നഗരസഭയിൽ 32 പേരാണ് ഹരിത കർമ സേനയിലുളളത്. മാനേജരുൾപ്പെടെയുളള കണക്കാണിത്.

തൃശൂർ മരത്താക്കരയിൽ വൻ തീപിടുത്തം; ഫർണീച്ചർ കട പൂർണമായി കത്തിനശിച്ചു

മൂന്ന് ഗ്രൂപ്പുകളായാണ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. മൂന്ന് ഗ്രൂപ്പുകൾക്കായി, ഗംഗ, യമുന, കാവേരി എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നത് പെരിയാർ എന്ന കൺസോർഷ്യമാണ്. മാസ വരുമാനത്തിൽ നിന്ന് 21,000 രൂപയാണ് അംഗങ്ങൾക്ക് നൽകുക. ബാക്കി തുക മാറ്റി വെച്ചാണ് ബോണസായി നൽകുക. ഒരു വർഷമായി സർവീസിലുളള എല്ലാവർക്കും ബോണസ് തുക നൽകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us