
മൂവാറ്റുപുഴ: പുതുപ്പാടി ചിറപ്പടി ഗവ എല്പി സ്കൂളിലെ അധ്യാപകരെ ആദരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കച്ചേരിത്താഴം ബ്രാഞ്ച്. സ്കൂള് ഹെഡ്മിസ്ട്രസ് ടി.എച്ച് സുഹറ അധ്യക്ഷത വഹിച്ച യോഗം ബ്രാഞ്ച് ചീഫ് മാനേജര് ജിസ്ന ജോണ്സണ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില് ഹെഡ്മിസ്ട്രസിനെയും മറ്റ് അധ്യാപകരെയും പൊന്നാടയണിയിച്ച് ഉപഹാരങ്ങള് നല്കി ആദരിച്ചു. ബാങ്ക് സീനിയര് ആംഡ് ഗാര്ഡ് ടി.ടി ചന്ദ്രസേനന്, പിടിഎ വൈസ് പ്രസിഡന്റ് ഫാത്തിമ ജാഫര് എന്നിവര് പ്രസംഗിച്ചു. സ്കൂളിലെ മുഴുവന് വിദ്യാര്ത്ഥികള്ക്കും മധുര വിതരണവും നടത്തി.