കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കുഴഞ്ഞുവീണ യാത്രക്കാരന് മരിച്ചു. അമേരിക്കന്‍ പൗരത്വമുള്ള മലയാളി സൈമണ്‍ ജിമ്മി വെട്ടുകാട്ടിലാണ് (63) മരിച്ചത്. ഏറ്റുമാനൂര്‍ സ്വദേശിയാണ് ജിമ്മി.
ഇന്ന് പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തിലാണ് ജിമ്മി കൊച്ചിയിലെത്തിയത്. തുടർന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ തിരയുന്നതിനിടെയാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.