തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dot image

കളമശ്ശേരി: തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിനി നീതുവില്‍ നിന്നും പണം തട്ടിയ യുവതി അറസ്റ്റില്‍. ബാങ്ക് അക്കൗണ്ട് മുഖേന നാല് ലക്ഷം രൂപ കൈക്കലാക്കിയ മാലിപ്പുറം കര്‍ത്തേടം വലിയപറമ്പില്‍ മേരി ഡീന(31)യാണ് പിടിയിലായത്.

കളമശ്ശേരി പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സി ആര്‍ സിങ്, സിപിഓമാരായ മാഹിന്‍, ഷിബു, വെല്‍മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us