കൊച്ചി: ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയെ നെടുമ്പാശേരിയിൽ വെച്ച് പിടികൂടി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ മുഹമ്മദ് മെഹ്റൂഫ്(36) കാസർഗോഡ് സ്വദേശിയാണ്.
മൂന്നരക്കിലയോളം ഹൈഡ്രോ കഞ്ചാവാണ് കഴിഞ്ഞ സെപ്റ്റംബർ 27ന് ബെംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയത്. മുഹമ്മദ് മെഹ്റൂഫ് ആണ് കേസിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കേരളം വഴി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കൂർഗ് എസ്പി കെ രാമരാജൻ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിരുന്നു.