മുവാറ്റുപുഴ: ഗ്യാസിന് നാടൻ ചികിത്സ നടത്തിയ ദമ്പതികൾ ഗുരുതരാവസ്ഥയിൽ. ചെറുവട്ടൂർ പൂവത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ഗ്യാസിന് നാടൻ ചികിത്സ നടത്തിയത്. അസം സ്വദേശി അക്ബർ അലി (55), ഭാര്യ സെലീമ ഖാത്തൂൺ(53) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെളളം തിളപ്പിച്ചു കുടിച്ച ഇവരെ രക്തം ഛർദിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഞ്ഞിരത്തിന്റെ കുരുവും തോലും ഇലയും അടക്കം ശരീരത്തിനുളളിൽ എത്തിയാൽ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു.