ഫേ​സ്​​ബു​ക്കി​ലൂടെ സ്ത്രീ​ക​ൾ​ക്ക്‌ അ​ശ്ലീ​ല വീ​ഡി​യോ​ അ​യ​ച്ചു; സ്വ​കാ​ര്യ ബ​സിലെ ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

പ്രതി സ്വ​കാ​ര്യ ബ​സിലെ ക​ണ്ട​ക്ട​റാ​യി ജോലി ചെയ്യുകയാണ്.

dot image

കൊച്ചി: ഫേ​സ്​​ബു​ക്കി​ൽ വ്യാ​ജ അ​ക്കൗ​ണ്ട്‌ ഉണ്ടാക്കി സ്ത്രീ​ക​ൾ​ക്ക്‌ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും അ​യ​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ സ്വദേശി എം ​ടി​നോ​ദി​നെയാണ് കൊ​ച്ചി സി​റ്റി സൈ​ബ​ർ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌. പ്രതി സ്വ​കാ​ര്യ ബ​സിലെ ക​ണ്ട​ക്ട​റാ​യി ജോലി ചെയ്യുകയാണ്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത്‌ എ​ട്ടാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു

ബ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ ഫേ​സ്​​ബു​ക് അ​ക്കൗ​ണ്ടിലേക്കാണ് പ്രതി അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും അയക്കുന്നത്. സൈ​ബ​ർ പൊ​ലീ​സിന്റെ അന്വേഷണത്തിൽ ഇയാളുടെ പേരിൽ നിരവധി വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ക​ണ്ടെ​ത്തിയിട്ടുണ്ട്. ​ടി​നോ​ദ് വീഡിയോ അയച്ച കൊടുത്ത യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്‌ അ​റ​സ്റ്റ്‌ രേഖപ്പെടുത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us