
കൊച്ചി: കൊച്ചിയിൽ നാളെ കുടിവെള്ളം മുടങ്ങും. കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമാണ് നാളെ കുടിവെള്ളം തടസപ്പെടുക. ആലുവ സബ്സ്റ്റേഷനിൽ നിന്നും ശുദ്ധജല പ്ലാന്റിലേക്കുള്ള അണ്ടർ ഗ്രൗണ്ട് കേബിളിൽ തകരാർ സംഭവിച്ചതാണ് കുടിവെള്ള തടസത്തിന് കാരണം. കെഎസ്ഇബി പരിശോധന തുടർന്നു കൊണ്ടിരിക്കുകയാണ്. തകരാർ സംഭവിച്ച സ്ഥലം കണ്ടെത്തിയിട്ടുണ്ട്. തകരാറ് പരിഹരിച്ചതിനു ശേഷം മാത്രമേ പമ്പിങ്ങ് പുനരാരംഭിക്കാൻ കഴിയുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.