തൃപ്പൂണിത്തുറയിൽ വൻ ലഹരി മരുന്ന് വേട്ട; അസം സ്വദേശികളായ ദമ്പതികൾ പിടിയിൽ

26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്

dot image

കൊച്ചി: തൃപ്പൂണിത്തുറയിൽ വൻ ലഹരി മരുന്ന് വേട്ടയിൽ അസം സ്വദേശികളായ ദമ്പതികൾ പിടിയിൽ. ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസഫ് ടീം പിടികൂടിയത്. 26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. 2,51,490 രൂപയും പ്രതികളുടെ കൈവശമുണ്ടായിരുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ്, ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽസലാമിന്റ് നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlight: Massive drug hunt at Tripunithura, Assam natives were arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us