ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; പിണങ്ങിയതോടെ വൈരാഗ്യം; നടുറോഡില്‍ 21കാരിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍

യുവതിയുടെ കൈ പിടിച്ച് തിരിക്കുകയും കൈവശമുണ്ടായിരുന്ന 69,000 രൂപയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു

dot image

കൊച്ചി: കൊച്ചിയില്‍ യുവതിയെ നടുറോഡില്‍ ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫൈസലിനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി സൗഹൃദത്തില്‍ നിന്ന് പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

മുഹമ്മദ് ഫൈസലും 21കാരിയായ യുവതിയും ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. അടുത്തിടെ യുവതി മുഹമ്മദ് ഫൈസലുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്മാറി. ഇതോടെ യുവതിയെ ആക്രമിക്കാന്‍ മുഹമ്മദ് ഫൈസല്‍ തീരുമാനിക്കുകയായിരുന്നു.

എറണാകുളം തണ്ടേക്കാട് അല്‍ അസ്സര്‍ റോഡില്‍ വെച്ച് യുവതിയെ മുഹമ്മദ് ഫൈസല്‍ തടഞ്ഞു. യുവാവിനെ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ച യുവതിയുടെ കൈ പ്രതി പിടിച്ച് തിരിക്കുകയും, കൈവശമുണ്ടായിരുന്ന 69,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights- Youth arrested for attack woman in perumbavoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us