ജിം പരിശീലകന്റെ കൊലപാതകം: പിന്നിൽ സാമ്പത്തിക തർക്കം, സ്ഥാപന ഉടമ അറസ്റ്റിൽ

സ്ഥാപനത്തിലെ മുൻ പരിശീലകനായ സാബിത്തെന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്

dot image

കൊച്ചി: ആലുവയിൽ ജിം പരിശീലകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ. സ്ഥാപന ഉടമയായ ചുണങ്ങം വേലി എരുമത്തല ചാലപ്പറമ്പിൽ കൃഷ്ണപ്രതാപി(25)നെയാണ് പൊലീസ് പിടികൂടിയത്. സ്ഥാപനത്തിലെ മുൻ പരിശീലകനായ സാബിത്തെന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. തൃശ്ശൂർ ചെമ്പൂച്ചിറയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

സാബിത്ത് താമസിക്കുന്ന വാടക വീട്ടിൽ പ്രതി എത്തിയാണ് കൊലപ്പെടുത്തിയത്. പ്രതി കയ്യിൽ കരുതിയിരുന്ന ആയുധം കൊണ്ട് സാബിത്തിനെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ സാബിത്ത് മരിച്ചു. പിന്നാലെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സാമ്പിത്തിനെ രണ്ട് മാസം മുൻപ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Content Highlights: Accused arrested in Aluva gym trainee's murder case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us