കൈക്കൂലി വാങ്ങിയ മുന്‍ ആര്‍ഡിഒയ്ക്ക് ഏഴ് വര്‍ഷം കഠിന തടവ്

ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ആണ് ശിക്ഷ

dot image

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങിയ മുന്‍ ആര്‍ഡിഒയ്ക്ക് ഏഴ് വര്‍ഷം കഠിന തടവ്. മുവാറ്റുപുഴ മുന്‍ ആര്‍ഡിഒ വി ആര്‍ മോഹനന്‍ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ആണ് ശിക്ഷ.

ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ മുവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. 2016ല്‍ മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വിജിലന്‍സ് ജഡ്ജി എന്‍ വി രാജുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി എ സരിത ഹാജരായി.


Content Highlights: RDO who took bribe gets seven years imprisonment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us