ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സര്‍ബത്തു ഗ്ലാസ് ഉപയോ​ഗിച്ച് ആക്രമിച്ചു; മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

കളമശ്ശേരി മെഡിക്കല്‍ കോളേജിൽ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കമാല്‍ ഫാറൂഖ്.

dot image

കൊച്ചി: മെഡിക്കല്‍ കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ജൂനിയര്‍ വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലാണ് കമാല്‍ ഫാറൂഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി മെഡിക്കല്‍ കോളേജിൽ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കമാല്‍ ഫാറൂഖ്. സര്‍ബത്തു ഗ്ലാസ് കൊണ്ടാണ് പ്രതി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളേജിൽ പഠിക്കുന്ന പ്രതിയുടെ ജൂനിയര്‍ വിദ്യാര്‍ഥിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിന്‍ ദാസ് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതിയെ കളമശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Content Highlights: Third year Medical College student arrested at Ernakulam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us