പെരുമ്പാവൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; രണ്ട് പേര്‍ കസ്റ്റഡിയിൽ

ലോറിയില്‍ ഉണ്ടായിരുന്ന കോട്ടക്കല്‍ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെയാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്.

dot image

കൊച്ചി: പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയിലൂടെ കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ലോറിയില്‍ ഉണ്ടായിരുന്ന കോട്ടക്കല്‍ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെയാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്.

കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്ന ലോഡാണ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് എഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. ലോറിയില്‍ തവിട് ചാക്കുകള്‍ക്ക് അടിയില്‍ കന്നാസുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയത്. 54 കന്നാസുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.

പിടിച്ചെടുത്ത സ്പിരിറ്റ് 1,800 ലിറ്ററില്‍ കൂടുതലുണ്ടാകുമെന്ന് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. കര്‍ണാടക ഹുബ്ലിയില്‍ നിന്നുള്ള ലോഡ് ആണെന്ന് ഇവര്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

Content Highlights: Massive Spirit Hunt in Perumbavoor; Two people were arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us