എറണാകുളം: മൂവാറ്റുപുഴയിൽ വിദ്യാർത്ഥിയെ ക്രൂരമർദനത്തിന് ഇരയാക്കി ലഹരി മാഫിയ. ലഹരി മാഫിയയെ പറ്റി വിദ്യാർത്ഥി വിവരങ്ങൾ എക്സൈസിന് നൽകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആനിക്കാട് സ്വദേശിയായ 18 വയസുകാരനാണ് മർദനം ഏറ്റത്. വിദ്യാർത്ഥിയെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചായിരുന്നു ലഹരി മാഫിയയുടെ ഈ ആക്രമണം. വിദ്യാർത്ഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content Highlights- Student brutally beaten up by drug mafia in Muvattupuzha