കൊച്ചിയില്‍ അവിവാഹിതരുടെ മഹാസംഗമം

രൂപത ഡയറക്ടര്‍ ഫാ. ആന്‍രണി കുഴിവേലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു

dot image

കൊച്ചി: കൊച്ചിയില്‍ അവിവാഹിതരുടെ മഹാസംഗമം നടത്തി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കൊച്ചി രൂപതയുടെ നേതൃത്വത്തിലാണ് അവിവാഹിതരുടെ മഹാസംഗമം നടത്തിയത്. രൂപത ഡയറക്ടര്‍ ഫാ. ആന്‍റണി കുഴിവേലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപത പ്രസിഡന്റ് പൈലി ആലുങ്കല്‍ അധ്യക്ഷനായ സംഗമത്തില്‍ കൊച്ചി, ആലപ്പുഴ, വരാപ്പുഴ എന്നീ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

ജീസ്സസ് യൂത്ത് കോര്‍ഡിനേറ്റര്‍ ബോണി വലിയ പറമ്പില്‍, ചാവറ കല്‍ചറല്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ജോസഫ് സി മാത്യു എന്നിവര് ക്ലാസിന് നേതൃത്വം നല്‍കിയത്. വേദിയില്‍ നിരവധി പേര്‍ പ്രസംഗിച്ചു.

Content Highlights: gathering of singles was held in Kochi

dot image
To advertise here,contact us
dot image