കൊച്ചി; പെരുമ്പാവൂരിൽ റോഡരികിൽ പാർക്ക് ചെയ്തിട്ട കാറുകൾക്ക് മുകളിലേക്ക് തടിലോറി മറിഞ്ഞു. റോഡിലെ കുഴിയിൽ വീണ തടിയലോറിയാണ് നിയന്ത്രണം വിട്ട് വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞത്.
പെരുമ്പാവൂർ കാളവയൽ റോഡിലായിരുന്നു സംഭവം. വാഹനങ്ങൾക്കുളളിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. കുഴിയിൽ വീണതോടെ നിയന്ത്രണം വിട്ട തടികൾ കയറ്റി വന്ന ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
നിർത്തിയിട്ടിരുന്ന ഒരു സ്വിഫ്റ്റ് കാറിനും, ഹ്യൂണ്ടായ് സാൻട്രോ കാറിനും രണ്ട് ബൈക്കുകൾക്കും മുകളിലേക്കായിരുന്നു മറിഞ്ഞത്. അപകടത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ കുറേ വർഷങ്ങളായി റോഡിന്‍റെ അവസ്ഥ വളരെ മോശമാണെന്നും കുഴികളിൽ വാഹനങ്ങൾ വീണ് അപകടം പതിവാണെന്നും നാട്ടുകാർ പറയുന്നു.
content highlight-At Perumbavoor when a timber lorry fell into a pothole and overturned on top of parked cars