ആരെ കണ്ടാലും 'കുറുവ'യെന്ന് സംശയം; അപരിചിതരെ പൊലീസിൽ ഏൽപിക്കുന്നത് വ്യാപകം!

പറവൂർ ചേന്ദമം​ഗലം മേഖലയിലെ ചില വീടുകളിൽ കുറുവ സംഘം മോഷണത്തിനെത്തിയെന്ന സംശയത്തിന് പിന്നലെയാണ് കള്ളൻമാരെ നാട്ടുകാർ 'കസ്റ്റഡി'യിലെടുക്കാൻ തുടങ്ങിയത്

dot image

കൊച്ചി: പറവൂരിൽ അപരിചിതരായ ആര് വന്നാലും നാട്ടുകാർ ഒന്ന് നോക്കും. സംശയം തോന്നിയാൽ പൊക്കി പൊലീസിൽ ഏൽപിക്കും. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പേരെയാണ് ഇത്തരത്തിൽ നാട്ടുകാർ പൊലീസിൽ ഏൽപിച്ചത്. എറണാകുളം പറവൂരിൽ കുറുവ സംഘം എത്തിയതോടെ സംശയാസ്പദമായി വഴിയിൽ കാണുന്ന ആളുകളെ എല്ലാം നാട്ടുകാർ കുറുവ സംഘമെന്ന് പറഞ്ഞ് പൊലീസിൽ ഏൽപിക്കുന്നത് വ്യാപകമായിരിക്കുകയാണ്.

പറവൂർ ചേന്ദമം​ഗലം മേഖലയിലെ ചില വീടുകളിൽ കുറുവ സംഘം മോഷണത്തിനെത്തിയെന്ന സംശയത്തിന് പിന്നലെയാണ് കള്ളൻമാരെ നാട്ടുകാർ 'കസ്റ്റഡി'യിലെടുക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം പെരുമ്പടന്ന ഭാ​ഗത്തു കോഴിക്കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് പേരെ നാട്ടുകാർ തടയുകയും പൊലീസിനെ ഏൽപിക്കുകയും ചെയ്തു. മോഷ്ടാക്കളല്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടതോടെ വിട്ടയിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിലും കെടാമം​ഗലം കണ്ണൻചിറ ഭാ​ഗത്ത് സംശയാസ്പദമായി കണ്ട ഒരാളെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. ഹിന്ദി സംസാരിക്കുന്ന ഇയാളുടെ കൈവശമുണ്ടായിരുന്ന ബാ​ഗിൽ മുളകുപൊടിയും കല്ലുംകളും കണ്ടെത്തിയതോടെ നാട്ടുകാർ മോഷ്ടാവാണെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാൽ അയാൾ അലഞ്ഞു തിരിയുന്ന മനോദൗർബല്യമുള്ള ആളാണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് ഇയാളെയും വിട്ടയച്ചു.

ഇന്നലെ രാവിലെയും വെടിമറയിൽ അ​ഗ്നിരക്ഷാ നിലയത്തിന് സമീപത്തു നിന്ന് മറ്റൊരാളെയും നാട്ടുകാർ പിടികൂടി. തമിഴ്നാടു സ്വദേശിയായ ഇയാളുടെ തലയിൽ വെട്ടുകൊണ്ട പാട് ഉണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ബാ​ഗിൽ കുപ്പിച്ചില്ലുകളും കൂർത്ത മാർബിൾ കഷ്ണങ്ങളും തമിഴിൽ വഴികൾ രേഖപ്പെടുത്തിയ പേപ്പറും ഉണ്ടായിരുന്നു. കസ്റ്റഡിയിൽ തുടരുന്ന ഇയാൾക്കും നിലവിൽ നടന്ന മോഷ്ണങ്ങളുമായി ബന്ധമില്ലെന്ന നി​ഗമനത്തിനാണു പൊലീസ്. ഇയാൾക്കും മനോദൗർബല്യം ഉണ്ടെന്നാണു പൊലീസ് പറയുന്നത്. അന്വേഷണം തുടരുകയാണ്.

Content Highlight :In Paravur, it is common for strangers to be handed over to the police on the grounds that they belong to the Kuruva gang

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us