അനുമതിയില്ലാതെ കടലിൽ ഷൂട്ടിങ്; തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു

ഹാര്‍ബറില്‍ ഷൂട്ടിംഗ് നടത്താനായിരുന്നു ഫിഷറീസ് അനുമതി നല്‍കിയത്

dot image

കൊച്ചി: അനുമതിയില്ലാതെ കടലില്‍ സിനിമാ ചിത്രീകരണം. കൊച്ചി ചെല്ലാനത്ത് തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സംഭവത്തില്‍ ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു. ഹാര്‍ബറില്‍ ഷൂട്ടിംഗ് നടത്താനായിരുന്നു ഫിഷറീസ് അനുമതി നല്‍കിയത്. ഇത് ലംഘിച്ചാണ് കടലില്‍ ഷൂട്ടിംഗ് നടത്തിയത്. പിടിച്ചെടുത്ത ബോട്ടുകള്‍ വൈപ്പിനില്‍ എത്തിക്കും.

Content Highlights: Boat seized by Fisheries department from Telugu cinema shooting

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us