കൊച്ചിയിലും ഇനി ഫ്രീ വൈഫൈ മേളം; ഈ സ്പോട്ടുകളിൽ ഒരു ദിവസം ഒരു ​ജിബി ഡേറ്റ വരെ സൗ​ജന്യം

മൊബൈൽ ഫോൺ ലാപ്‌ടോപ്പ് എന്നിവയിലെല്ലാം സൗക‌ര്യം ലഭ്യമാകും.

dot image

കൊച്ചി: കൊച്ചി ന​ഗരത്തിൽ ഇനി ഒരു ദിവസം ഒരു ​ജിബി ഡേറ്റ വരെ സൗ​ജന്യമായി ലഭിക്കും. നഗരമേഖലകളിൽ 37 ഇടങ്ങളിലും, കാക്കനാട് ഭാഗങ്ങളിൽ ആറിടങ്ങളിലും, ഫോർട്ട് കൊച്ചി ഭാ​ഗത്തായി 18 ഇടങ്ങളിലുമാണ് ഈ സേവനം ലഭ്യമാകുക. സംസ്ഥാന സർക്കാരിന്റെ സൗജന്യ സേവനമാകും ഇത്. ബിഎസ്എൻഎലിന്റെ സഹായത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുക. പത്ത് എംബിപിഎസ് വേഗത്തിൽ ഒരു ജിബി ഡേറ്റ വരെ സൗജന്യമായി ഉപയോഗിക്കാം. മൊബൈൽ ഫോൺ ലാപ്‌ടോപ്പ് എന്നിവയിലെല്ലാം സൗക‌ര്യം ലഭ്യമാകും.

സേവന പരിധി കഴിഞ്ഞാൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ റീചാർജ് കൂപ്പൺ ഉപയോഗിച്ചു സേവനം ഉപയോഗിക്കാം. ഒരു ഹോട്ട് സ്പോട്ട് സർവീസിൽ നിന്നും ഒരേ സമയം 100 പേർക്ക് ഡേറ്റ ഉപയോഗിക്കാം. ഓരോ കേന്ദ്രത്തിലും തുടക്കത്തിൽ രണ്ട് വൈഫൈ ആക്സസ് പോയിന്റുകളാണ് ഉണ്ടാവുക.

ഫ്രീ വൈഫൈ സേവനം ലഭ്യമാകുന്നത് ഈ സ്പോട്ടുകളിൽ

വൈറ്റില ബസ് സ്റ്റേഷൻ, എറണാകുളം ബോട്ട്ജെട്ടി ഓഫിസ്, പള്ളിമുക്ക് കെഎസ്ഇബി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, എറണാകുളം ജനറൽ ആശുപത്രി, ഗവ. ഗെസ്റ്റ് ഹൗസ്, ഹൈക്കോടതി ജംക്‌ഷൻ പൊലീസ് ക്ലബ്, എളംകുളം വില്ലേജ് ഓഫിസ്, കണയന്നൂർ താലൂക്ക് ഓഫിസ്, അഡീഷനൽ ജില്ല കോടതി, എറണാകുളം ജില്ല കോടതി, ദർബാർ ഹാൾ ഗ്രൗണ്ട്, എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, തേവര കെഎസ്ആർടിസി ബസ് ഡിപ്പോ, രവിപുരം കയർഫെഡ്, തേവര വാണിജ്യനികുതി ഓഫിസ്, തേവര കോ ഓപ്പറേറ്റീവ് സൊസൈറ്റി, സൗത്ത് കൈരളി ഹാൻഡിക്രാഫ്റ്റ്, എസ്ആർവി സ്കൂൾ, ഷേണായീസ് വാട്ടർ അതോറിറ്റി ബിൽഡിങ്, കച്ചേരിപ്പടി കെഎസ്ഇബി, നോർത്ത് റെയിൽവേ സ്റ്റേഷൻ‌, കലൂർ ബിഎസ്എൻഎൽ ഫ്രാഞ്ചൈസി ഓഫിസ്, കലൂർ കോടതി ജംക്‌ഷൻ, വെസ്റ്റ് ട്രാഫിക് പൊലീസ് സ്റ്റേഷൻ‌, മറൈൻഡ്രൈവ് കെഎസ്ഐഎൻസി ടെർമിനൽ, കടവന്ത്ര ജല അതോറിറ്റി ഓഫിസ്, ചിൽഡ്രൻസ് പാർക്ക്, സുഭാഷ് പാർക്ക്, മറൈൻ ഡ്രൈവ് റോട്ടറി ക്ലബ് ശുചിമുറി സമുച്ചയം, ഗാന്ധി സ്ക്വയർ കെഎസ്ഇബി, മഹാരാജാസ് കോളജ്, ടിഡിഎം ഹാൾ, കലൂർ ഹെൽത്ത് ഓഫീസ്, മംഗളവനം പക്ഷി സങ്കേതം, പാലാരിവട്ടം പൊലീസ് സ്റ്റേഷൻ.

വൈഫൈ കണക്ഷന്‍ എങ്ങനെ ലഭിക്കും?

കേരള വൈഫൈ കണക്ഷന്‍ ലഭിക്കുന്നതിനായി കേരള ഗവണ്മെന്റ് വൈഫൈ സെലക്ട് ചെയ്യണം. തുടര്‍ന്ന് കെ ഫൈ എന്ന് സെലക്ട് ചെയ്യുമ്പോള്‍ ലാന്‍ഡിങ്ങ് പേജില്‍ മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ ഒടിപി ജനറേറ്റാകും. ഇതോടെ ഒരു ദിവസത്തേക്ക് ഒരു ജിബി സൗജന്യ വൈഫൈ ലഭിക്കും. ഇതിന് ശേഷമുള്ള ഉപയോഗത്തിന് നിശ്ചിത ചാര്‍ജ് നല്‍കിയാല്‍ മതിയാകും. സെക്കന്റില്‍ പത്ത് എംബി വേഗതയിലാണ് ഇന്റര്‍നെറ്റ് ലഭിക്കുക. ഈ ലിങ്കില്‍ കയറിയാല്‍ എവിടെയൊക്കെയാണ് സൗജന്യ വൈഫൈ ലഭിക്കുന്നതും മനസിലാക്കാം.

Content highlights: In Kochi city, you can now get up to 1 GB data free per day.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us