ഡിജിറ്റൽ ഭാവിയുടെ ദിശാസൂചകമായി മെഗാ കേബിൾ ഫെസ്റ്റ്

പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് കമ്പനികളും ടെക്‌നോളജി പ്രൊവൈഡര്‍മാരും ട്രേഡര്‍മാരും മെഗാ കേബിള്‍ ഫെസ്റ്റില്‍ പുതിയ സാങ്കേതിക വിദ്യകളും ഉല്പന്നങ്ങളും അവതരിപ്പിച്ചു

dot image

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വിപുലമായ ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്കാസ്റ്റ്, ബ്രോഡ്ബാന്റ് എക്‌സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിൻ്റെ ഇരുപത്തി രണ്ടാമത് എഡിഷൻ നവംബര്‍ 21, 22, 23 തീയതികളില്‍ കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് കമ്പനികളും ടെക്‌നോളജി പ്രൊവൈഡര്‍മാരും ട്രേഡര്‍മാരും മെഗാ കേബിള്‍ ഫെസ്റ്റില്‍ പുതിയ സാങ്കേതിക വിദ്യകളും ഉല്പന്നങ്ങളും അവതരിപ്പിച്ചു. കണ്ടന്റ്‌, ടെക്‌നോളജി,മാര്‍ക്കറ്റിംഗ് മേഖലകളിലെ പുതിയ പ്രവണതകൾ വ്യക്തമാക്കുന്ന വിവിധ സെഷനുകൾ മെഗാ കേബിള്‍ ഫെസ്റ്റില്‍ ശ്രദ്ധേയമായി. നവംബർ 21 രാവിലെ 10.30 ന് കെ.ജെ. മാക്സി (എംഎൽഎ) മെഗാ കേബിൾ ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സിഒഎ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ അദ്ധ്യക്ഷനായിരുന്നു. ഏഷ്യാനെറ്റ് ബിസിനസ്സ് ഹെഡ് കിഷൻ കുമാർ, ബിബിസി സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷൻ വൈസ് പ്രസിഡണ്ട് സ്റ്റാൻലി ഫെർണാണ്ടസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സിഒഎ സംസ്ഥാന പ്രസിഡണ്ട് പി ബി സുരേഷ്, ട്രഷറർ ബിനു ശിവദാസ് എന്നിവർ ആശംസകൾ നേർന്നു. മെഗാ കേബിൾ ഫെസ്റ്റ് ജനറൽ കൺവീനർ കെ വി രാജൻ സ്വാഗതം പറഞ്ഞു. കേരള ഇൻഫോ മീഡിയ സിഇഒ എൻ ഇ ഹരികുമാർ നന്ദി പ്രകാശിപ്പിച്ചു. നിയന്ത്രിത ബുദ്ധിയും മാധ്യമ ഭാവിയും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മാധ്യമങ്ങളുടെ ഭാവിയും എന്ന വിഷയത്തിൽ ആദ്യ ദിവസം ഉച്ചക്ക് 3 മണിക്ക് സെമിനാർ നടന്നു. മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, എഐ സ്റ്റോറി ടെല്ലിംഗ് ട്രെയ്നർ വരുൺ രമേഷ്, മനോരമ ന്യൂസ് ഔട്പുട് എഡിറ്റർ ജയമോഹൻ എന്നിവർ പങ്കെടുത്തു. കേരളവിഷൻ ന്യൂസ് എഡിറ്റർ എം എസ് ബനേഷ് മോഡറേറ്ററായിരുന്നു.

കേബിൾ ഓപ്പറേറ്റേർസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കെ വിജയകൃഷ്ണൻ സ്വാഗതമാശംസിച്ചു. കേരളവിഷൻ ന്യൂസ് ചെയർമാൻ സിബി പി എസ് നന്ദി പറഞ്ഞു. രണ്ടാം ദിവസംനവം. 22 ന് രാവിലെ 11 മണി മുതൽ ഐപിടിവി, ബ്രോഡ്ബാൻ്റ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ടെക്നിക്കൽ സെമിനാറുകൾ നടന്നു. കെ സി സി എൽ ഡയരക്ടർമാരായ എം ലോഹിതാക്ഷൻ, വി പി ബിജു എന്നിവർ നേതൃത്വം നൽകി. രാജേഷ് ചന്ദ്രൻ (എ വൺ സൊല്യൂഷൻസ്), അനീഷ് ഗൗതം (കാൻഡിഡ് ഓപ്ട്രോണിക്സ് ) , മനു മധുസൂദനൻ (കേരളവിഷൻ ബ്രോഡ്ബാൻറ്), ജിഷ്ണു (നെറ്റ് ലിങ്ക്) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. മാധ്യമക്കുത്തകകളുടെ ലയനക്കാലത്ത്. 'ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെ ലയനവും അനന്തര ഫലങ്ങളും' എന്ന വിഷയത്തിൽ ഉച്ചക്ക് 3 മണിയ്ക്ക് സെമിനാർ നടന്നു. ഫ്ലവേർസ് ടിവി / 24 ന്യൂസ് മാനേജിംഗ് ഡയരക്ടർ ശ്രീകണ്ഠൻ നായർ , ടൈംസ് നൗ സീനിയർ വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ മുസ്തഫ, നെക്സ്റ്റ് ഡിജിറ്റൽ സിഒഒ എൻ കെ റൗസ്, ടിസിസിഎൽ & ന്യൂസ് മലയാളം ചെയർമാൻ ഷഖിലൻ, കെസിസിഎൽ മനേജിംഗ് ഡയരക്ടർ പി ബി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

കെസിസിഎൽ, സിഒഒ പത്മകുമാർ മോഡറേറ്ററായിരുന്നു. കെസിസിഎൽ ചെയർമാൻ കെ ഗോവിന്ദൻ സ്വാഗതമാശംസിച്ചു. സിഒഎ സെക്രട്ടറി ജ്യോതികുമാർ നന്ദി പറഞ്ഞു. കേബിൾ ചാനലുകളും ഡിജിറ്റൽ മാധ്യമസാധ്യതകളും നവംബർ 23 ന് രാവിലെ 11 മണിയ്ക്ക് 'ഡിജിറ്റൽ കാലത്തെ കേബിൾ ചാനലുകൾ' എന്ന വിഷയത്തിൽ സെമിനാർ നടന്നു. മാധ്യമ നിരൂപകൻ ഡോ.സി എസ് വെങ്കിടേശ്വരൻ, മനീഷ് നാരായണൻ (എഡിറ്റർ, ദ ക്യു) പ്രബോധ് പി ജി (സിഇഒ, ബ്രിഡ്ജിംഗ് ഡോട് മിഡിയ സൊലൂഷൻ), പി വിവേക് (ന്യൂസ് മലയാളം) എന്നിവർ പങ്കെടുത്തു.സിഒഎ വൈസ് പ്രസിഡണ്ട് എം രാജ് മോഹൻ മോഡറേറ്ററായിരുന്നു. സിബി പി എസ് സ്വാഗതമാശംസിച്ചു. കേരളവിഷൻ ഡയരക്ടർ രജനീഷ് പി എസ് നന്ദി പറഞ്ഞു.

Also Read:

മുൻ വർഷങ്ങളേക്കാൾ കൂടുതൽ സന്ദർശകർ ഇത്തവണ മെഗാ കേബിൾ ഫെസ്റ്റിൽ പങ്കെടുത്തു. തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് നിരവധി സന്ദർശകർ എത്തിച്ചേർന്നു. മെഗാ കേബിൾ ഫെസ്റ്റിൻ്റെ സംഘാടനത്തിലും പങ്കാളിത്തത്തിലും എക്സിബിറ്റർമാർ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് - കേബിൾ മേഖലയിലെ പ്രമുഖ കമ്പനികളുടെ മേധാവികളും മുൻനിര എക്സിക്യുട്ടീവുകളും മെഗാ കേബിൾ ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരള ഇൻഫോ മിഡിയ, സിഒഎ, കേരളവിഷൻ ഡിജിറ്റൽ ടിവി എന്നിവരാണ് മെഗാ കേബിൾ ഫെസ്റ്റ് സംഘടിപ്പിച്ചത്. ടൈംസ് നൗ ആയിരുന്നു മുഖ്യസ്പോൺസർ. സോണി പിക്ച്ചേർസ്, വർണർ ബ്രദേർസ് ഡിസ്ക്കവറി, ജിയോ ഹോട്സ്റ്റാർ, മഴവിൽ മനോരമ, എന്നിവർ കോ-സ്പോൺസർമാർ ആയിരുന്നു.

Content highlight- Mega Cable Fest as a direction of digital future

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us