അങ്കമാലി: അങ്കമാലിയിൽ തടിലോറി മറിഞ്ഞ് അപകടം. തൃശൂർ ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് തടി കയറ്റിപ്പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെയായിരുന്നു അപകടം. ലോറിയിലെ തടികൾ റോഡിലേക്ക് വീണ് അങ്കമാലി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ എത്തിച്ച് വാഹനം മാറ്റാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.
Content Highlights: Lorry accident at angamaly