വേൾഡ് മലയാളി ഫെഡറേഷൻ കേരള മീറ്റ് ഏപ്രിലിൽ; ലോഗോ പ്രകാശം ചെയ്തു

ലോഗോയുടെ പ്രകാശനം കൊച്ചി മേയർ എം അനിൽകുമാർ നിർവഹിച്ചു.

dot image

കൊച്ചി: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്) കേരള സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള മീറ്റ് 'ആരവം 2025'-ന്റെ ലോഗോയുടെ പ്രകാശനം കൊച്ചി മേയർ എം അനിൽകുമാർ നിർവഹിച്ചു. വരുന്ന ഏപ്രിൽ 26, 27 തീയതികളിൽ എറണാകുളത്ത് വെച്ചായിരിക്കും പരിപാടി നടത്തപ്പെടുക. ഡബ്ലിയു എം എഫ് കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ്‌ റഫീഖ് മരക്കാർ ചടങ്ങിൽ അധ്യക്ഷനായി. കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി സിന്ധു സജീവ് സ്വാഗതം പറഞ്ഞു.

സംഘടനയുടെ ഗ്ലോബൽ ട്രഷറർ ടോം ജേക്കബ് മുഖ്യാതിഥിയായിരുന്നു. ഗ്ലോബൽ ജോയിന്റ് ട്രഷറർ വി എം സിദ്ധിഖ് മുഖ്യ പ്രഭാഷണം നടത്തി. ടി ബി നാസർ (വൈസ് പ്രസിഡന്റ്‌, ഏഷ്യൻ റീജിയൻ), ലീന സാജൻ (വിമൻസ് ഫോറം കോഡിനേറ്റർ, ഏഷ്യ റീജിയൻ), റിനി സുരാജ് (വൈസ് പ്രസിഡന്റ്‌, ഇന്ത്യൻ നാഷണൽ കൗൺസിൽ), കബീർ റഹ്മാൻ ( കേരള സ്റ്റേറ്റ് കൗൺസിൽ ട്രഷറർ ), മിനി രാജേന്ദ്രൻ (വൈസ് പ്രസിഡന്റ്‌, കേരള സ്റ്റേറ്റ് കൗൺസിൽ), സനോജ് ലാൽ കെ.എസ് (സെക്രട്ടറി, എറണാകുളം ജില്ല കമ്മിറ്റി) എന്നിവർ ആശംസകൾ അർപ്പിച്ചു. ജെസ്സി ജയ് (ജോയിൻ്റ് സെക്രട്ടറി, കേരള സ്റ്റേറ്റ് കൗൺസിൽ) പരിപാടിയിൽ നന്ദി അർപ്പിച്ച് സംസാരിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയാണ് ഡബ്ലിയു എ എഫ്. കേരളത്തിൽ നടക്കുന്ന ആരവം 2025 അതിന്റെ മുഴുവൻ പ്രൗഢിയോടെയും നടത്തപ്പെടുമെന്നു കേരള സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ലോഗോ പ്രകാശനത്തിന് ശേഷം നടന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരണവും നടന്നു. വി എം സിദ്ധിഖ് (ചെയർമാൻ), റഫീഖ് മരക്കാർ (കൺവീനർ), സിന്ധു സജീവ്, കബീർ റഹ്മാൻ (കോഡിനേറ്റർമാർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പരിപാടിയിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കലാ കായിക രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ള ഡബ്ലിയു എം എഫ് കൗൺസിൽ പ്രതിനിധികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും സംഘാടക സമിതി പറഞ്ഞു.

ഡബ്ലിയു എം എഫ് കേരള സ്റ്റേറ്റ് അംഗവും അകാലത്തിൽ വിട പറഞ്ഞ സുനു എബ്രഹാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന എൻഡോവ് മെന്റ് പ്രൈസിന്റെ ആദ്യ വിതരണോദ്ഘടനവും കേരള മീറ്റ് ആരവത്തിന്റെ വേദിയിൽ നടത്തപ്പെടുമെന്നും കേരള സ്റ്റേറ്റ് കൗൺസിലിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ്‌ റഫീക്ക് മരക്കാർ അറിയിച്ചു.

Content Highlights: World Malayali Federation's Kerala Meet, titled Aravam 2025, will take place in April. The logo was unveiled by Kochi Mayor M Anilkumar.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us