ആലുവ: അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വടക്കേകര പട്ടണംകവല പുത്തൂരം പറമ്പിൽ സോബിൻ കുമാർ (34)നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, മോഷണം എന്നിവയടക്കം പതിനഞ്ചിലേറെ കേസുകളിൽ പ്രതിയാണ് സോബിൻ കുമാർ.
ഏപ്രിലിൽ കവർച്ചക്കേസിൽ അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. ജയിലിൽ നിന്നിറങ്ങിയ പ്രതി മറ്റ് രണ്ട് പേരുമായി ചേർന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. കവർച്ച വസ്തുക്കൾ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Content Highlight : Suspect arrested for attacking and robbing interstate workers