പെരിയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അഗ്‌നിശമന സേനയും സ്‌കൂബ ടീമും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്

dot image

കൊച്ചി: പെരിയാറില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പില്‍ അജയ് (24) ആണ് മരിച്ചത്. അഗ്‌നിശമന സേനയും സ്‌കൂബ ടീമും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഫൈബര്‍ ബോട്ടില്‍ ചൂണ്ടയിടുന്നതിനിടെ വഞ്ചി മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായ മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടിരുന്നു.

Content Highlight: Body of youth who went missing in Periyar found

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us