കൊച്ചി: കോതമംഗലം നെല്ലികുഴിയിൽ യു പി സ്വദേശിനിയായ ആറു വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ് കുട്ടി. പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം എന്താണെന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
Content Highlights: 6 year old girl found dead at Kothamangalam