ബൈക്കിലെ ഹെല്‍മെറ്റില്‍ തുടര്‍ച്ചയായി ബീപ്പ് ശബ്ദം, പരിഭ്രാന്തി; കണ്ടെത്തിയത് ഇലക്ട്രോണിക് ഉപകരണങ്ങള്‍

പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റിനുള്ളില്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറിനുള്ളിലാക്കിയ നിലയിലാണ് ഇലക്ട്രാണിക് ഉപകരണങ്ങള്‍ കണ്ടെത്തിയത്

dot image

കൊച്ചി: നാട്ടുകാരെ പരിഭ്രാന്തിയിലാക്കി പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലെ ഹെല്‍മെറ്റില്‍ നിന്നും തുടര്‍ച്ചയായി ബീപ്പ് ശബ്ദം. എറണാകുളം ഇന്‍ഫോപാര്‍ക്കിനടുത്ത് സ്വകാര്യ ഫ്‌ളാറ്റിന് സമീപമാണ് സംഭവം. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളാണ് കണ്ടെത്തിയത്. ഇവ സ്‌ഫോടക വസ്തുക്കള്‍ അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ ഹെല്‍മെറ്റില്‍ നിന്ന് ബീപ്പ് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റിനുള്ളില്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറിനുള്ളിലാക്കിയ നിലയിലാണ് ഇലക്ട്രാണിക് ഉപകരണങ്ങള്‍ കണ്ടെത്തിയത്.

എന്നാല്‍ ഹെല്‍മെറ്റും അതിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും തന്റേതല്ലെന്ന് വ്യക്തമാക്കി ബൈക്ക് ഉടമ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജനങ്ങളെ പരിഭ്രാന്തിയിലാക്കാന്‍ ആരെങ്കിലും ചെയ്തതാകാം ഇതെന്നാണ് പൊലീസിന്റെ സംശയം.

Content Highlights: Constant beeping sound on bike helmet, Police Starter Investigation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us