മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മൂവാറ്റുപുഴ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭിലാണ് ഒഴുക്കിൽപെട്ട് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയക്ക് 1 മണിയോടെയാണ് അഭിൽ ഒഴുക്കിൽപ്പെട്ടത്. വാളകം പാണാട്ടുതോട്ടം കടവില്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
Content highlight- A student who was under treatment in a critical condition died in Muvatupuzhayar