കൊച്ചി: നാലര കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. തട്ടിപ്പ് കേസുകളിലെയും മാസ്റ്റർ ബ്രെയിൻ എന്ന് അറിയപ്പെടുന്ന ബംഗാൾ സ്വദേശി രംഗൻ വിശ്വാസാണ് പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വാഴക്കാല സ്വദേശിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പ്രതിയെ കൊൽക്കത്തയിൽ നിന്ന് എറണാകുളം സൈബർ പോലീസാണ് പിടികൂടിയത്. ഇന്ന് രാത്രി 9 മണിക്ക് പ്രതിയെ കൊച്ചിയിൽ എത്തിക്കും.
Content highlight- 'Master brain in fraud cases' cyber fraud of 4.5 crores, finally caught by the police