കൊച്ചി: അങ്കമാലിയിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണാർക്കാട് പയ്യനെടം സ്വദേശി മരിച്ചു.കുമരം പൂത്തുർ പയ്യനെടം മാണിക്കോത്ത് ബാലചന്ദ്രനാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്.
അങ്കമാലിയിൽ ചൂരൽ ഉപയോഗിച്ച് ഫർണിച്ചർ നിർമ്മിക്കുന്ന ജോലിയായിരുന്നു ബാലചന്ദ്രൻ ചെയ്തിരുന്നത്. ഇക്കഴിഞ്ഞ എട്ടാം തീയതി വൈകീട്ടാണ് കറുകുറ്റി അരീക്കൽ ജംഗ്ഷനിൽ ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ ബാലചന്ദ്രനെ കാർ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി. സാരമായി പരിക്കേറ്റ ബാലചന്ദ്രൻ ത്യശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Content Highlight:The crashed car did not stop; The elderly man died under treatment