കൊച്ചി: കാലടിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്നു. ചെങ്ങലിലാണ് സംഭവം. വികെഡി വെജിറ്റബിള്‍ എന്ന സ്ഥാപനത്തിലെ മാനേജര്‍ തങ്കച്ചനാണ് ആക്രമിക്കപ്പെട്ടത്.
ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ബൈക്കില്‍ വന്ന രണ്ടംഗ സംഘം തങ്കച്ചനെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഇതിന് ശേഷം തങ്കച്ചന്റെ കൈവശമുണ്ടായിരുന്ന 20 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. വയറ്റില്‍ ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights- 20 lakhs were stolen from scooter rider in kalady