എളവൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന് തിരിതെളിഞ്ഞു

ഇടവകയിലെ വൈദികർ ചേർന്നാണ് ജൂബിലിത്തിരി തെളിയിച്ചത്

dot image

അങ്കമാലി: എളവൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൻ്റെ സിൽവർ ജൂബിലിക്കും എളവൂർ ചെട്ടിക്കുന്നിൽ വി. കുരിശ് സ്ഥാപിച്ചതിൻ്റെ ശതാബ്ദിയാഘോഷത്തിനും തുടക്കം കുറിച്ചു. മൂഴിക്കുളം സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം എളവൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലേക്ക് നടത്തി. തുടര്‍ന്ന് ഇടവകയിലെ വൈദികർ ചേർന്ന് ജൂബിലിത്തിരി തെളിയിച്ചു. തുടർന്ന് നടന്ന സമൂഹബലിയോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ദീപശിഖ പ്രയാണത്തിന് വികാരി റവ.ഫാ. ജോൺ പൈനുങ്കൽ, അസി വികാരി റവ.ഫാ. പീറ്റർ ആലക്കാടൻ , കൈക്കാരൻമാരായ കുര്യാക്കോസ് നെല്ലിശ്ശേരി, ജോയ് നെടുങ്ങാടൻ, വൈസ് ചെയർമാൻ സാൻ്റോ പാനികുളം കൺവീനർ ജോർജ് മണവാളൻ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: Silver Jubilee celebration of St. Anthony's Church, Elavoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us