കൊച്ചി: ആലുവയിൽ പത്ത് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒറീസ സ്വദേശികളായ അഭയപാൽക്കം, മന്നാസ് നായിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും പെരുമ്പാവൂരിലേക്ക് പോകാൻ ശ്രമിക്കവെയാണ് പിടിയിലായത്. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് പെരുമ്പാവൂരിൽ എത്തിക്കാനായിരുന്നു ശ്രമം.
Content Highlights: Ten kg of ganja seized in Aluva, Orissa natives arrested