എരുവേലി: എറണാകുളം ചോറ്റാനിക്കരയില്‍ പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. എരുവേലിയിലാണ് സംഭവം. കേടായ ഫ്രിഡ്ജിനുള്ളില്‍ ബിഗ് ഷോപ്പറില്‍ സൂക്ഷിച്ച നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
ഇരുപത് വര്‍ഷമായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ആള്‍താമസമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു ഈ വീട്. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഫ്രിഡ്ജിനുള്ളില്‍ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. വൈറ്റിലയിലെ ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീടെന്നാണ് വിവരം.
അതേസമയം, തലയോട്ടിക്ക് എത്ര വര്‍ഷത്തെ പഴക്കമുണ്ടെന്ന് വ്യക്തമല്ല. വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
Content Highlights- Skull and bones found inside fridge in a home in Chottanikkara