കൊച്ചി: കൊച്ചിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചോറ്റാനിക്കര എലന്തറ പുത്തന്‍പുരയ്ക്കല്‍ ജോര്‍ജുകുട്ടിയുടെ മകന്‍ നിതില്‍(23) ആണ് മരിച്ചത്.
തൃപ്പൂണിത്തുറയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. ചെന്നൈയില്‍ നിന്ന് ഇരുചക്രവാഹനങ്ങള്‍ കയറ്റി വന്ന ട്രെയിലര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.
Content Highlight: A 23-year-old died in accident