കൊച്ചി: രാസലഹരിയുമായി ദന്ത ഡോക്ടർ പിടിയിൽ. തിരുവനന്തപുരം ശാസ്തമംഗലം 'ഡി സ്മൈൽ' ആശുപത്രിയിലെ രഞ്ജു ആന്റണിയാണ് പിടിയിലായത്. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ് രഞ്ജു. ഇയാളിൽ നിന്ന് 2 ഗ്രാം എംഡിഎംഎ, 18 ഗ്രാം എൽഎസ്ഡി, 33 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. പേട്ടയിലെ ഫ്ലാറ്റിൽ നിന്ന് ഹിൽ പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Dental Doctor arrested in Kochi