കൊച്ചി: കൊച്ചിയിൽ പതിനൊന്ന് വയസുകാരൻ തയ്യൽ സൂചി അബദ്ധത്തിൽ വിഴുങ്ങി.പല്ലിനിടയിൽ കുടുങ്ങിയ ഭക്ഷണപദാർഥം തയ്യൽ സൂചി ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം.
കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും സൂചി പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയും വിദഗ്ധ പരിശോധനയിൽ സൂചി കുട്ടിയുടെ ചെറുകുടലിൽ തറച്ചതായും കണ്ടെത്തുകയായിരുന്നു. തുടർന്ന് എൻഡോസ്കോപ് ഉപകരണം ഉപയോഗിച്ചാണ് സൂചി നീക്കിയത്.
Content Highlights : Eleven-year-old boy accidentally pulled out a sewing needle he swallowed