കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരന്‍ വിജിലന്‍സ് പിടിയില്‍. മുളവുകാട് പൊലീസ് സ്റ്റേഷനിലെ സിപിഒ അനൂപ് ടി പിയാണ് പിടിയിലായത്. പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ കോണ്‍ട്രാക്ടറുടെ കയ്യില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയത്. കാക്കനാട് വെച്ച് വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.
ഇന്ന് കാക്കനാട് വന്നാല്‍ പണം കൈമാറാമെന്ന് പറഞ്ഞ കോണ്‍ട്രാക്ടര്‍ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ വെച്ച് പണം കൈമാറുന്നതിനിടെ അനൂപിനെ വിജിലന്‍സ് പിടികൂടുകയായിരുന്നു. മനപൂര്‍വം കേസില്‍ കുടുക്കിയതെന്നായിരുന്നു അനൂപിന്റെ പ്രതികരണം.
Content Highlights: Vigilance arrested police officer for Bribery