കൊച്ചി: കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ കയറിൽ തൂങ്ങിയിറങ്ങി ഭാര്യ. എറണാകുളം പിറവം പാറേക്കുന്നിലാണ് സംഭവം. പാറേക്കുന്ന് സ്വദേശിയായ രമേശ് ആണ് കിണറ്റിൽ വീണത്. ഉടനെ തന്നെ ഇയാളെ രക്ഷിക്കാനായി ഭാര്യ പത്മ കിണറ്റിലേക്ക് കയറിൽ തൂങ്ങി ഇറങ്ങുകയായിരുന്നു.
കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞു വീണ് രമേശൻ കിണറ്റിൽ വീഴുകയായിരുന്നു. ഇത് കണ്ട പത്മ പെട്ടെന്ന് കയർ കിണറ്റിലേക്കിട്ട് ഇറങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തുന്നത് വരെ പത്മ തന്റെ ഭർത്താവിനെ മുറുകെപിടിച്ച് നിന്നു. അഗ്നിരക്ഷാ സേന എത്തിയതിന് ശേഷം ഇരുവരേയും പ്രത്യേക കൊട്ടയിൽ മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തി.
Content Highlights: A Women Hung Herself from the Rope to Save Her Husband who Fell into the Well Kochi