കൊച്ചി: പാലാരിവട്ടത്ത് ട്രാൻസ് ജെൻഡർ യുവതിക്ക് ക്രൂര മർദ്ദനം. കാക്കനാട് താമസിക്കുന്ന ഏയ്ഞ്ചൽ എന്ന യുവതിക്കാണ് മർദ്ദനമേറ്റത്. കമ്പി വടിയുമായി എത്തിയ യുവാവ് ആണ് ഏയ്ഞ്ചലിനെ നടുറോഡിലിട്ട് മർദ്ദിച്ചത്. തീർത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ആ സമയത്ത് അവിടെ ഉണ്ടായിരുന്നവർ തടഞ്ഞതോടെ അക്രമി പിന്മാറുകയായിരുന്നു.
വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ട ശേഷം തിരികെ പോവാനായി സുഹൃത്തിനെ കാത്തിരിക്കുകയായിരുന്നു ഏയ്ഞ്ചൽ. ഇതിനിടെ കമ്പി വടിയുമായി എത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.
Content Highlights: Attack Against Transgendr Women in Kochi Palarivattom