![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: ഫോർട്ടു കൊച്ചിയിൽ അമിതവേഗത്തിൽ വൃദ്ധയെ ബൈക്കിടിപ്പിച്ച് കടന്ന് കളഞ്ഞ പ്രതികൾ പിടിയിൽ. കൊച്ചി സൗദി സ്വദേശികളായ ഡസ്മിൻ, അലോഷി എന്നിവരാണ് പിടിയിലായത്. സിസിടിവ ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു അപകടം. അപകടത്തിൽ വൃദ്ധയുടെ നെറ്റിക്കും കയ്യിനും പരിക്കേറ്റിരുന്നു, ദേഹത്ത് ചതവും ഉണ്ടായിരുന്നു. അപകട സമയത്ത് സമീപത്തുണ്ടായിരുന്നവരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Content Highlights: Bike Hit and Run a women the accused is Arrested in Kochi